Connect with us

National

സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു

സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി|എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷയുമായ സുധാ മൂര്‍ത്തിയെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതില്‍ സന്തുഷ്ടനാണ്. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളില്‍ സുധാ മൂര്‍ത്തിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂര്‍ത്തിയുടെ നിയമനം. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും നരേന്ദ്ര മോദി എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയാണ് 73 കാരിയായ സുധാമൂര്‍ത്തി. സുധ മൂര്‍ത്തിയുടെ രചനകള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. 2006ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യം പത്മവിഭൂഷണ്‍ നല്‍കിയും സുധ മൂര്‍ത്തിയെ ആദരിച്ചിരുന്നു.

 

 

 

Latest