Connect with us

Thrikkakara by-election

സുധാകരന്‍ ബി ജെ പിയില്‍ പോകാന്‍ സമയം നോക്കിനില്‍ക്കുന്നയാള്‍: എം സ്വരാജ്

ഗൗരവമുള്ള പരിശോധനക്കോ, ചര്‍ച്ചക്കോ വിധേയമാക്കാന്‍ കഴിയാത്ത വ്യക്തിത്വം

Published

|

Last Updated

തൃക്കാക്കര | മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. സുധാകരന്‍ ബി ജെ പിയിലേക്ക് പോകുന്നതിന് സമയംനോക്കി കാത്തിരിക്കുന്ന നേതാവാണ്. ഗൗരവമുള്ള പരിശോധ്ക്കോ, ചര്‍ച്ചക്കോ പോലും വിധേയമാക്കാന്‍ കഴിയാത്ത വ്യക്തിത്വവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെതെന്നും സ്വരാജ് പറഞ്ഞു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന്‍ മലയാളികളെ ഒന്നാകെയാണ് അപമാനിച്ചത്. തൃക്കാക്കരയിലെ സംസ്‌കാര സമ്പന്നരായ വോട്ടര്‍മാര്‍ ഇതെല്ലാം തിരിച്ചറിയും. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഖ്യമന്ത്രിയെ പുലഭ്യം പറയാന്‍ സുധാകരന് ആരാണ് അവകാശം കൊടുത്തത്.
മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായ കണക്കെ എന്ന് വിളിച്ച സുധാകരന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്.

 

 

Latest