Connect with us

Kerala

സുധാകരന്‍ സാദിഖലി തങ്ങളുമായി സംസാരിച്ചു; ലീഗ് മയപ്പെട്ടു

ലീഗിന്റെ ശക്തമായ പ്രതിഷേധം ഫലം കണ്ടു

Published

|

Last Updated

മലപ്പുറം | ആര്‍ എസ് എസ് അനുകൂല പ്രസ്താവന നടത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി സംസാരിച്ചതായി ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അറിയിച്ചു.
കോണ്‍ഗ്രസ്സിന്റെ മറുപടി തൃപ്തികരമായതിനാല്‍ ലീഗ് യു ഡി എഫില്‍ തന്നെ തുടരും. ലീഗിന്റെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരന്റെ ആര്‍ എസ് എസ് പ്രസ്താവന ലീഗ് യോഗം ചര്‍ച്ച ചെയ്തതായും പി എം എ സലാം പറഞ്ഞു.
ഘടക കക്ഷികളുടെ വികാരം ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യു ഡി എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം ലീഗ് തീരുമാനമല്ല. അത് കോണ്‍ഗ്രസ് തീരുമാനമാണ്. ഓര്‍ഡിനന്‍സില്‍ ലീഗ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. യു ഡി എഫില്‍ ഈ വിഷയം ചര്‍ച്ച വന്നാല്‍ നിലപാട് അറിയിക്കും.