Connect with us

kpcc list

എ വി ഗോപിനാഥിന്റെ വിഷയം പരിഹരിക്കപ്പെട്ടെന്ന് സുധാകരന്‍; പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് ഗോപിനാഥ്

എന്നാല്‍ എ വി ഗോപിനാഥിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടു എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം

Published

|

Last Updated

പാലക്കാട് | കെ പി സി സി പുതിയ ഭാരവാഹിപ്പട്ടികയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട എ വി ഗോപിനാഥിന്റെ പേര് പട്ടികയില്‍ ഇടം പിടിക്കാത്ത സാഹചര്യത്തില്‍ പ്രതികരണവുമായി എ വി ഗോപിനാഥ് രംഗത്തെത്തി. താന്‍ കോണ്‍ഗ്രസ് പ്രാഥമികാഗത്വം രാജിവെച്ച ആളാണ്. അതോടെ ആ അധ്യായം അടഞ്ഞെന്നും എ വി ഗോപിനാഥ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. കോണ്‍ഗ്രസ് തന്നെ വഞ്ചിച്ചു എന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ എ വി ഗോപിനാഥിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടു എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഗോപിനാഥ് പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നുമം കെ സുധാകരന്‍ പട്ടിക പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest