congress issue
കോണ്‍ഗ്രസില്‍ അഭിപ്രായം പറയാന്‍ സുധീരന് രാജിവെക്കേണ്ട അവസ്ഥ: എ വിജയരാഘവന്‍
രാജിവെക്കാന്‍ പാര്‍ട്ടിയില്‍ പദവികളില്ലാത്ത ചെന്നിത്തല വിവിധ സ്ഥാപനങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെക്കുന്നു
തിരുവനന്തപുരം | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി എം സുധീരന് അഭിപ്രായം പറയണമെങ്കില്‍ സ്വന്തം സ്ഥാനം രാജിവെക്കേണ്ട അവസ്ഥ വന്നുവെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് സുധീരന്റെ രാജിയിലൂടെ വ്യക്തമാകുന്നത്. പാര്‍ട്ടിയില്‍ പദവികള്‍ ഇല്ലാത്തതിനാലാണ് വിവിധ സ്ഥാപനങ്ങളുടെ സ്ഥാനമാനങ്ങള്‍ രമേശ് ചെന്നിത്തല രാജിവെച്ചതെന്നും വിജയരാഘവന്‍ പരിഹസിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളുകള്‍ സി പി എമ്മിലേക്ക് വരും. വരും ദിവസങ്ങളിലും നേതാക്കളെത്തും. ബഹുജന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നേതൃത്വം കോണ്‍ഗ്രസിലില്ല. നെഹ്റു കുടുംബം അപകടകരമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ മനസിലാക്കാതെ പോവുകയാണ്.
വിദഗ്ദ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും സുധാകരന്‍ മോന്‍സനെ തേടി പോയത് തട്ടിപ്പുകാരനെയതിനാലാണ്. തട്ടിപ്പുകാരെല്ലാം ഇപ്പോള്‍ കെ പി സി സി പ്രസിഡന്റിന് ചുറ്റുമാണെന്നും വിജയരാഘവന്‍ ആരോപിച്ചു.