Connect with us

sudeesh murder

സുധീഷ് വധം: ഒട്ടകം രാജേഷ് പിടിയില്‍

ഗുണ്ടാത്തലവനായ ഇയാളുടെ പേരില്‍ 28 ക്രിമിനല്‍ കേസുകള്‍

Published

|

Last Updated

തിരുവനന്തപുരം | പോത്തന്‍കോട് സുധീഷ് എന്ന യുവാവിനെ വെട്ടിക്കൊന്ന് കാല്‍മുറിച്ചെടുത്ത് വലിച്ചെറിഞ്ഞ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് കേസിലെ മുഖ്യആസൂത്രകന്‍കൂടിയായ രാജേഷിനെ പിടികൂടിയത്. കൊല നടന്ന് പത്താം ദിവസമാണ് ഇയാള്‍ പിടഡിയിലാകുന്നത്. ഗുണ്ടാത്തലവാനായ ഇയാളുടെ പേരില്‍ 28 ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് പോത്തന്‍കോട് സ്വദേശി സുധീഷ് (35)നെ മൂന്നംഗ സംഘം വെട്ടിക്കൊന്നത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. അക്രമികളെകണ്ട് ജീവന്‍ രക്ഷിക്കാനായി ഒരു വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോര്‍ത്തി നല്‍കിയത്. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മര്‍ദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണം. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും,കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

 

 

---- facebook comment plugin here -----

Latest