Connect with us

International

സൂഫിസം വിപുലമായ അക്കാദമിക് പഠനങ്ങള്‍ക്ക് വിധേയമാക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സിന് ഇന്തോനേഷ്യയിൽ തുടക്കമായി

Published

|

Last Updated

ജാവ(ഇന്തോനേഷ്യ) | സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തുകയും എല്ലാവരോടും സഹവര്‍ത്തിത്തത്തോടെ ഇടപഴകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൂഫിസം ആഗോള തലത്തില്‍ വിപുലമായ അക്കാദമിക് പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്തോനേഷ്യയിലെ അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‍ലാമിക അദ്ധ്യാത്മികതയുടെ സ്വാധീനം എന്ന വിഷയത്തില്‍ പ്രബന്ധം അവതരപ്പിക്കുകയായിരുന്നു അദ്ദേഹം.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോ ഉദ്ഘാടനം ചെയ്തു. പ്രതിരോധ മന്ത്രി ഫെറാബോ സോബിയാന്തോ അധ്യക്ഷത വഹിച്ചു. ഇന്തോനേഷ്യന്‍ പണ്ഡിത സഭാ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ലുത്വുഫി അലി ആമുഖ ഭാഷണം നടത്തി. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

ഇന്തോനേഷ്യയിലെ ജാവയില്‍ അന്താരാഷ്ട്ര ഇസ്്‌ലാമിക് കോണ്‍ഫറന്‍സിനെത്തിയ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോയോടാെപ്പം.

ഇന്തോനേഷ്യന്‍ പ്രസിഡന്റുമായി ഖലീല്‍ ബുഖാരി തങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 അടക്കമുള്ള ശാസ്ത്ര നേട്ടങ്ങളും കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റവും ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്‌കാരിക-വൈജ്ഞാനിക വിനിമയങ്ങളും സൗഹൃദ ബന്ധങ്ങളും വിഷയീഭവിച്ചു.

ഇന്തോനേഷ്യന്‍ റെയില്‍വേ വകുപ്പിന്റെ പ്രത്യേക സ്വീകരണത്തില്‍ പങ്കെടുത്ത ഖലീല്‍ ബുഖാരി തങ്ങള്‍ ഇന്ന് ഇന്ത്യന്‍ എംബസി ഒരുക്കുന്ന സ്വീകരണത്തില്‍ സംബന്ധിക്കും.

ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഇസ്ലാമിക പണ്ഡിത സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 63 ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരാണ് സംഗമിക്കുന്നത്.

Latest