wynad disaster
വയനാട് ദുരന്ത ബാധിതരുടെ ധനസഹായത്തില്‍ നിന്ന് തിരിച്ചടവ് പിടിക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം
ഇ എം ഐ പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടര്‍ കത്തയച്ചു
വയനാട് | മുണ്ടക്കൈ ദുരന്തബാധിതരില്‍ നിന്ന് ഇ എം ഐ പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടര്‍ കത്തയച്ചു.
ദുരന്തബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ വായ്പ്പയുടേയും മറ്റും തിരിച്ചടവ് വിഹിതം കട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തില്‍ പിടിച്ച തുക തിരിച്ച് നല്‍കണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ പണം പിടിക്കുന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.
---- facebook comment plugin here -----