Connect with us

Malappuram

സുഹ്ബ: മുഹർറം പഠന സംഗമം ജില്ലാതല ഉദ്ഘാടനം

ജില്ലയിലെ മുഴുവൻ ദഅവാ കാമ്പസുകളിലും പഠന സംഗമം നടക്കും.

Published

|

Last Updated

എടരിക്കോട് | എസ് എസ് എഫ് ദഅവ കാമ്പസുകളിൽ നടത്തുന്ന സുഹ്ബ: മുഹർറം പഠന സംഗമത്തിന്റെ മലപ്പുറം ജില്ലാ ഉദ്ഘാടനം തെന്നല സി എം മർകസിൽ നടന്നു. എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹഫീള് അഹ്സനി ഉദ്ഘാടനം ചെയ്തു.

ഹിജ്റ പാഠങ്ങൾ, ശീഇസം നാൾ വഴികളിലൂടെ എന്നീ സെഷനുകൾക്ക് സംസ്ഥാന ദഅവാ സിൻഡിക്കേറ്റ് അംഗം റാസി നൂറാനി അസ്സഖാഫി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് അഹ്സനി കാലടി നേതൃത്വം നൽകി. സിനാൻ വേങ്ങര, മുസ്‌ലിഹ്‌ കരിങ്കപ്പാറ സംസാരിച്ചു.

Latest