Kozhikode
സുഹ്ബ സഹവാസ ക്യാമ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഡിസം. 30, 31 തീയതികളിലാണ് ക്യാമ്പ്.
നോളജ് സിറ്റി | ലോക പ്രശസ്ത പണ്ഡിതന്മാരുമായും സാദാത്തുക്കളുമായും സഹവസിക്കാനും ആത്മീയ അനുഭൂതി അനുഭവിക്കാനും അവസരമൊരുക്കുന്ന സുഹ്ബ ക്യാമ്പ് ഡിസം. 30, 31 തീയതികളില്‍ നടക്കും. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
അമേരിക്കയിലെ അല്‍മഖാസിദ് ഡയറക്ടര്‍ ശൈഖ് യഹിയ റോഡസ്, ഖത്വറിലെ കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഡീന്‍ ഡോ. റജബ് സെന്‍തുര്‍ക്, ജോര്‍ദാനിലെ മആരിജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ശൈഖ് ഔന്‍ അല്‍ഖദ്ദൂമി, അമേരിക്കയിലെ ഡോ. അഫീഫി അല്‍അകിതി തുടങ്ങിയ വിദേശ പണ്ഡിതന്മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ്, ശൈഖ് അലി ബാഖവി ആറ്റുപുറം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയ പണ്ഡിതന്മാരും സുഹ്ബക്ക് നേതൃത്വം നല്‍കും.
ഇംഗ്ലീഷ്- അറബി ഭാഷകളിലായാണ് സെഷനുകള്‍ നടക്കുന്നത്. വിശ്വാസവും കര്‍മവും ശരിപ്പെടുത്താനുള്ള അപൂര്‍വ അവസരമായ സഹവാസ ക്യാമ്പ് വിവിധ ആരാധനകളും കര്‍മങ്ങളും പരിശീലിച്ചെടുക്കാനുള്ള അവസരം കൂടിയാണ്. https://suhba.jamiulfutuh.in എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി +91 70349 46663 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.