Kozhikode
സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന് തുടക്കമായി
സയ്യിദ് ഹബീബ് ഉമര്‍ ആണ് നേതൃത്വം നല്‍കുന്നത്

മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബയില്‍ ഹബീബ് ഉമര്‍ ഹഫീള് സംസാരിക്കുന്നു
നോളജ് സിറ്റി| വിശ്രുത പണ്ഡിതനും അഹ്ലുബൈത്തിലെ നിറ സാന്നിധ്യവുമായ ഹബീബ് ഉമര്‍ ഹഫീളിന്റെ ഇന്ത്യന്‍ രിഹ്ലയുടെ ഭാഗമായി നടക്കുന്ന സുഹ്ബ ആത്മ സംസ്‌കരണ ക്യാമ്പിന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ തുടക്കമായി. ചൊവ്വ ഉച്ചയോടെ ആരംഭിച്ച ക്യാമ്പ് വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനില്‍ക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നൂറു കണക്കിന് പ്രതിനിധികളാണ് സുഹ്ബയില്‍ സംബന്ധിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പണ്ഡിതന്‍മാരും പ്രൊഫഷണലുകളും സംരംഭകരും ഉള്‍പ്പെടെയുള്ള വിശ്വാസികളാണ് ജാമിഉല്‍ ഫുതൂഹില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്നഹബീബ് ഉമര്‍ തങ്ങളുടെ രിഹ്‌ല വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആത്മ സംസ്‌കരണ പ്രഭാഷണങ്ങള്‍, അദ്കാറുകള്‍, പ്രകീര്‍ത്തന സംഗങ്ങള്‍, പ്രാര്‍ഥനാ മജ്ലിസുകള്‍, ആത്മീയ- വിശ്വാസ- പഠന ക്ലാസ്സുകള്‍ എന്നിവയാണ് സുഹ്ബയില്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.