Kerala
സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് ചൊവ്വാഴ്ച മുതല്‍; സയ്യിദ് ഹബീബ് ഉമര്‍ നേതൃത്വം നല്‍കും
രണ്ട് രാത്രിയും രണ്ട് പകലുമായി നടക്കുന്ന സുഹ്ബയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നൂറു കണക്കിന് പ്രതിനിധികള്‍ സംബന്ധിക്കും .

കോഴിക്കോട്/ നോളജ് സിറ്റി | മര്‍കസ് ഖത്മുല്‍ ബുഖാരി സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിശ്രുത പണ്ഡിതനും അഹ്ലുബൈത്തിലെ നിറ സാന്നിധ്യവുമായ സയ്യിദ് ഉമര്‍ ഹഫീള് തങ്ങളുടെ ഇന്ത്യന്‍ രിഹ്ലയിലെ സുഹ്ബ ആത്മ സംസ്‌കരണ ക്യാമ്പ് ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് നടക്കുന്നത്.രണ്ട് രാത്രിയും രണ്ട് പകലുമായി നടക്കുന്ന സുഹ്ബയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നൂറു കണക്കിന് പ്രതിനിധികള്‍ സംബന്ധിക്കും .
യമനിലെ ദാറുല്‍ മുസ്തഫയിലും വിവിധ രാഷ്ട്രങ്ങളിലുമൊരുക്കുന്ന സയ്യിദ് ഉമര്‍ ഹഫീള് തങ്ങളുടെ ആത്മീയ സംഗമങ്ങളിലും പഠന സദസ്സുകളിലും സംബന്ധിക്കാനായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേരാറുള്ളത്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഹബീബ് ഉമര്‍ തങ്ങളുടെ രിഹ് ല ക്യാമ്പ് ഇന്ത്യന്‍ മുസ്ലിം സമൂഹത്തിനു പുത്തനുണര്‍വാകും .സുഹ്ബയില്‍ ആത്മ സംസ്‌കരണ പ്രഭാഷണങ്ങള്‍, അദ്കാറുകള്‍, പ്രകീര്‍ത്തന സംഗങ്ങള്‍, പ്രാര്‍ത്ഥന മജ്ലിസുകള്‍, ആത്മീയ, വിശ്വാസ പഠന ക്ലാസ്സുകള്‍ എന്നിവ നടക്കും. സ്ത്രീകള്‍ക്ക്കൂടി പ്രത്യേക സൗകര്യമുള്ള സുഹ്ബയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും +917034946663 നമ്പറില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.