Connect with us

TURKEY

തുര്‍ക്കി തലസ്ഥാനത്ത് ചാവേര്‍ ആക്രമണം; പോലീസുകാര്‍ക്ക് പരുക്ക്

ആഭ്യന്തര മന്ത്രാലയം കെട്ടിടത്തിന്റെ മുന്നിലായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്.

Published

|

Last Updated

അങ്കാറ | തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ചാവേര്‍ ആക്രമണം. രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയം കെട്ടിടത്തിന്റെ മുന്നിലായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്.

രണ്ട് പേരാണ് ചാവേറാക്രമണത്തിന് എത്തിയത്. കാറിലെത്തിയ സംഘത്തിലെ ഒരാള്‍ കെട്ടിടത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും ഗേറ്റിന്റെ മുന്നില്‍ വെച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഒരാളുടെ ശരീരത്തിലുണ്ടായിരുന്ന ബോംബ് നിര്‍വീര്യമാക്കാന്‍ സാധിച്ചു.

പ്രാദേശിക സമയം രാവിലെ 9.30നായിരുന്നു സംഭവം. വേനല്‍ക്കാല അവധിക്ക് ശേഷം പാര്‍ലിമെന്റ് ചേരുന്ന ദിവസമാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആഭ്യന്തര മന്ത്രലായം കെട്ടിടത്തിന് തൊട്ടടുത്താണ് പാര്‍ലിമെന്റ് മന്ദിരവും.

Latest