Connect with us

suicide bomber attack

അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ചാവേര്‍ ആക്രമണം; നിരവധി മരണം

മരണ സംഖ്യ 20 ആയെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് ചാവേര്‍ ആക്രമണം. അഞ്ച് സാധാരണക്കാര്‍ മരിച്ചെന്ന് പോലീസ് അറിയിച്ചു. അതേസമയം, മരണ സംഖ്യ 20 ആയെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രാദേശിക സമയം വൈകിട്ട് നാലിനാണ് ആക്രമണമുണ്ടായത്. ചാവേര്‍ മന്ത്രാലയത്തിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പുറത്തുവെച്ച് പൊട്ടിത്തെറിച്ചത്.

തുര്‍ക്കി, ചൈന അടക്കമുള്ള നിരവധി രാജ്യങ്ങളുടെ എംബസി ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഐ എസിന്റെ പ്രാദേശിക വകഭേദമായ ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാന്‍ പ്രൊവിന്‍സ് (ഐസിസ്- കെ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 40ലേറെ പേര്‍ക്ക് പരുക്കേറ്റു.

Latest