Kerala
കോവളത്ത് തീക്കൊളുത്തി ആത്മഹത്യാ ശ്രമം; 43കാരന്‍ ആശുപത്രിയില്‍
തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു രതീഷെന്ന് പോലീസ്
തിരുവനന്തപുരം | കോവളത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
സി പി എം ജില്ലാ സമ്മേളന വേദിക്കരികെയായിരുന്നു സംഭവം. 40 ശതമാനം പൊള്ളലേറ്റ രതീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യലഹരിയിലായിരുന്നു രതീഷെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
---- facebook comment plugin here -----