International
പാക്കിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്
ഖൈബര്‍ പഖ്തൂഖ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്റസാ ഹാളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്‌ലാമാബാദ് | വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. മത പുരോഹിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖൈബര്‍ പഖ്തൂഖ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്റസാ ഹാളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മൗലാന അബ്ദുല്‍ ഹഖ് ഹഖാനി 1947ല്‍ സ്ഥാപിച്ച മദ്റസയാണ് സഫോടനത്തില്‍ തകര്‍ന്നത്. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധശ്രമത്തില്‍ മദ്റസയിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു.