National
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലിനെതിരെ കേസ്
പിതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

ലക്‌നോ| ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. മാര്‍ച്ച് 4 നായിരുന്നു സംഭവം. ബറേലി ജില്ലയില്‍ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തതെന്ന് ബറേലി എസ്പി (സിറ്റി) രാഹുല്‍ ഭാട്ടി പറഞ്ഞു.
മകളെ സ്‌കൂള്‍ അധ്യാപിക പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പോലീസ് കൂട്ടിചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)