Connect with us

Kerala

ദളിത് യുവാവിന്റെ ആത്മഹത്യ; ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ആരോപണ വിധേയരായ പോലീസുകാരെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ വിനായകന്റെ കുടുംബവും ദളിത സമുദായ മുന്നണിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

Published

|

Last Updated

തൃശ്ശൂര്‍ |  എങ്ങണ്ടിയൂരില്‍ ദളിത് യുവാവ് വിനായകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശം. ആരോപണ വിധേയരായ പോലീസുകാരെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ വിനായകന്റെ കുടുംബവും ദളിത സമുദായ മുന്നണിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തൃശ്ശൂര്‍ എസ് സി എസ് ടി കോടതിയുടേതാണ് സുപ്രധാന ഉത്തരവ്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോലീസുകാരായ സാജന്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും കോടതിയെ സമീപിക്കുകയായിരുന്നു.

2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികില്‍ നിന്നിരുന്ന 18കാരനായ വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മാല മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിര്‍ദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മര്‍ദ്ദനവും അപമാനവും സഹിക്കാന്‍ വയ്യാതെ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. തുടരനന്വേഷണത്തിലും പോലീസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല

 

---- facebook comment plugin here -----

Latest