Connect with us

suicide of adivasi youth

ആദിവാസി യുവാവിന്റെ ആത്മഹത്യ: ആള്‍ക്കൂട്ട മര്‍ദനത്തിന് പ്രാഥമിക തെളിവുകള്‍ ഇല്ലെന്ന് പോലീസ്

മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഭാര്യക്കൊപ്പം എത്തിയ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ആള്‍ക്കൂട്ട മര്‍ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പോലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് സംഭവം. കല്‍പ്പറ്റ സ്വദേശി വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയുടെ പ്രസവാവശ്യാർഥം ഒപ്പമെത്തിയ വിശ്വനാഥനെതിരെ മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും.

 

 

 

 

.

 

 

Latest