Connect with us

LOAN APP THREAT

ആത്മഹത്യ: ലോണ്‍ ആപ്പുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക കുരുക്കിനെതിരെ പോലീസ് ശക്തമായ നടപടി ആരംഭിച്ചു

72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ എസ് പി നോട്ടീസ് നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ലോണ്‍ ആപ്പുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക കുരുക്കിനെതിരെ പോലീസ് ശക്തമായ നടപടി ആരംഭിച്ചു.
ലോണ്‍ ആപ്പുകള്‍ വഴി വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിലാണു പോലീസിന്റെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്നത്. പാവപ്പെട്ടവരെ കുരുക്കില്‍ പെടുത്തുന്ന 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ എസ് പി നോട്ടീസ് നല്‍കി.
ലോണ്‍ ആപ്പില്‍ നിന്നു വായ്പയെടുത്തതിന്റെ പേരില്‍ എറണാകുളം കടമക്കുടിയില്‍ കുടുംബവും വയനാട്ടില്‍ ഗൃഹനാഥനും ആത്മഹത്യ ചെയ്തിരുന്നു. തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്നു മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചതിന്റെ പേരിലാണ് ആത്മഹത്യകള്‍ നടന്നത്.

Latest