Connect with us

Kerala

പിടിച്ചെടുത്ത സ്വർണം സുജിത് ദാസ് സംഘം കടത്തുന്നു; സ്വർണം പൊട്ടിക്കലിലെ പോലീസ് പങ്ക് വ്യക്തമാക്കുന്ന തെളിവ് പുറത്ത് വിട്ട് പിവി അന്‍വര്‍

താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പാര്‍ട്ടിയോ സര്‍ക്കാരോ അന്വേഷണം നടത്താതെ വന്നതോടെയാണ് തനിക്ക് ഒരു ഡിറ്റക്ടീവ് ആകേണ്ടിവന്നത്.

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെളിവുകള്‍ അടക്കമുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അന്‍വറിന്റെ വിമര്‍ശനം. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് അന്‍വര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായവര്‍ ഈ കേസിലുള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കരിപ്പൂര്‍ വഴി സ്വര്‍ണം കൊണ്ടു വന്നതില്‍ നിന്നും ഒരാളില്‍ നിന്ന് 900 ഗ്രാം പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ രേഖകള്‍ കോടതിയിലില്ലെന്നും മറ്റൊരാളില്‍ നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 526 ഗ്രാമാണ് കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. പിന്നാലെയായിരുന്നു സ്വര്‍ണം പൊട്ടിക്കലില്‍ ക്യാരിയറായിരുന്ന നിഷാദും ഭാര്യയുമായും നടത്തിയ സംഭാഷണത്തിന്‍റെ വിഡിയോ അന്‍വര്‍  പുറത്ത് വിട്ടത്. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പാര്‍ട്ടിയോ സര്‍ക്കാരോ അന്വേഷണം നടത്താതെ വന്നതോടെയാണ് തനിക്ക് ഒരു ഡിറ്റക്ടീവ് ആകേണ്ടിവന്നതെന്നും അന്‍വര്‍ പറഞ്ഞു.

നാല് വര്‍ഷത്തോളം വിദേശത്ത് കഴിഞ്ഞ് നാട്ടിലെത്തിയ യുവാവിന്റെ കേസും മറ്റൊരു കുടുംബത്തിന്റെ കേസും ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ ആരോപണം ഉന്നയിച്ചത്.900 ഗ്രം സ്വര്‍ണം വിദേശത്തുനിന്ന് കൊണ്ടു വന്നത് പോലീസ് പിടിച്ചെടുത്തു.എന്നാല്‍ ഇത് കസ്റ്റംസിലേക്ക് സമര്‍പ്പിച്ചപ്പോള്‍ 524ഗ്രാം ആയി. സ്വര്‍ണവുമായെത്തിയവരെ പുളിക്കലിലെ ആശുപത്രിയിലാണ് സ്‌കാന്‍ ചെയ്തത്. ഇത് സ്വര്‍ണമുണ്ടെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഇതില്‍ നിന്ന് ഉരുക്കിയെടുത്ത ശേഷം സുജിത് ദാസിന്റെ സംഘം പിടിച്ചെടുത്തെന്നും പി.വി. അന്‍വര്‍ ആരോപിച്ചു.പോലീസിന് വിവരം നൽകുന്നത് കസ്റ്റംസ് ആണ്. സ്കാൻ ചെയ്യുമ്പോൾ കസ്റ്റംസ് കാണുന്നുണ്ട്. എന്നാൽ, അവർ അത് പിടിക്കാതെ സുജിത് ദാസിന്റെ സംഘത്തിന് വിവരം നൽകും. കസ്റ്റംസ് പിടിച്ചെടുത്താൽ അതിന്റെ ശതമാനത്തിൽ പരിധിയുണ്ട്. പുറത്തുനിന്നാണെങ്കിൽ അതിൽ അമ്പത് ശതമാനത്തോളം അവർക്കെടുക്കാമെന്നും പി.വി. അൻവർ ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച 188 കേസുകളില്‍ സിറ്റിങ് ജഡ്ജിയെ വെച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു.

 

Latest