Connect with us

SULLY DEALS

സുള്ളി ഡീല്‍സ്; അപലപിക്കപ്പെടേണ്ടതെന്ന് ഐക്യരാഷ്ട്രസഭ

കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യു എന്‍ പ്രത്യേക പ്രതിനിധി ആവശ്യപ്പെട്ടു

Published

|

Last Updated

ജനീവ | സുള്ളി ഡീല്‍സ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് മുസ്ലിം വനിതകളെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്ന് യു എന്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതിന് പിന്നാലെ തന്നെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യു എന്‍ പ്രത്യേക പ്രതിനിധി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ മുസ്ലിം വനിതകളെ അധിക്ഷേപിക്കുകയും സോഷ്യല്‍ മീഡിയ വഴി ലേലത്തിന് വെക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സുള്ളി ഡീല്‍സ് ഇത്തരത്തില്‍ വിദ്വേഷ പ്രചരണത്തിന്റെ ഒരു ഭാഗമാണെന്നും ഇതിനെ അപലപിക്കുകയും എത്രയും പെട്ടെന്ന് തന്നെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ എല്ലാ മനുഷ്യാവകാശങ്ങളും മുഷുവനായും തുല്യമായും സംരക്ഷിക്കപ്പെടണമെന്നും യു എന്‍ പ്രത്യേക പ്രതിനിധി ഡോക്ടര്‍ ഫെര്‍ണാര്‍ഡ് ഡി വരേന്നെസ് ആവശ്യപ്പെട്ടു.