Connect with us

Saudi Arabia

ബ്രൂണെ സുൽത്താൻ സഊദിയിൽ; കിരീടാവകാശിയുമായി കൂടി കാഴ്ച്ച നടത്തി

ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച്ച.

Published

|

Last Updated

ജിദ്ദ |ഹൃസ്വ സന്ദർശനാർഥം സഊദിയിലെത്തിയ ബ്രൂണെ സുൽത്താൻ ഹാജി ഹസനാൽ ബോൾകിയ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനുമായി കൂടി കാഴ്ച്ച നടത്തി.

ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും സംയുക്ത സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

സഊദിയിലെയും-ബ്രൂണെയിലെയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Latest