Connect with us

International

ഒമാന്‍ സുല്‍ത്താന് രാഷ്ട്രപതിഭവനില്‍ പ്രൗഢഗംഭീര സ്വീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദര്‍ശനത്തിന് ഒമാന്‍ ഭരണാധികാരി ഇന്ത്യയിലെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രഥമ സന്ദശനത്തിനായെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാഷ്ട്രപതിഭവനില്‍ പ്രൗഢഗംഭീര സ്വീകരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒമാന്‍ ഭരണാധികാരിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദര്‍ശനത്തിന് ഒമാന്‍ ഭരണാധികാരി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്.

ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിന് സന്ദര്‍ശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.

വിവിധ മേഖലകളില്‍ ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും സുല്‍ത്താന്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഒമാന്‍ ഭരണാധികാരിയുടെ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം ഞായറാഴ്ച മസ്‌കത്തിലേക്ക് തിരിക്കും.

 

 

 

 

Latest