Connect with us

National

സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും; കര്‍ണാടക മുഖ്യമന്ത്രി

ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തി.

Published

|

Last Updated

ഹുബ്ബള്ളി| നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മൈ പറഞ്ഞു.

കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം ഉചിതമായ തീരുമാനമെടുക്കുമെന്നും ബൊമ്മൈ പറഞ്ഞു.

പല രാഷ്ട്രീയക്കാരും പാര്‍ട്ടി മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പ് സമയത്ത് ഇത് തികച്ചും സ്വാഭാവികമാണെന്നും ബൊമ്മൈ കൂട്ടിചേര്‍ത്തു.

അതേസമയം, മാണ്ഡ്യയില്‍ നിന്ന് തന്റെ തീരുമാനം പരസ്യപ്പെടുത്തുമെന്ന് സുമലത ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

 

Latest