Connect with us

indian evacuation in ukraine

സുമിയിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; താത്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ

മഞ്ഞുരുക്കിയാണ് വെള്ളം കുടിക്കുന്നതെന്ന് സുമിയിലെ മലയാളി വിദ്യാര്‍ഥികള്‍

Published

|

Last Updated

കീവ് | യുദ്ധം പത്താം ദിവത്തിലെത്തിയിട്ടും യുക്രൈയിനിലെ സുമിയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് മലയാളികളടക്കമുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാതെ കനത്ത തണുപ്പില്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മൈനസ് ഡ്രിഗിയിലുള്ള തുണുപ്പിനാല്‍ പല കുട്ടികള്‍ക്കും നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കുടിവെള്ളമില്ലാത്തതിനാല്‍ മഞ്ഞ് ഉരുക്കിയാണ് വെള്ളം കുടിക്കുന്നതെന്നും വൈദ്യുതി തടസ്സം നേരിടുന്നതിനാല്‍ റൂമിലെ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

എന്നാല്‍ സുമിയടക്കുള്ള കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ താത്ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. റഷ്യയുടെ വ്യാപക വ്യോമാക്രമണവും യുക്രൈന്റെ കനത്ത ചെറുത്തുനില്‍പ്പും മേഖലയില്‍ നടക്കുന്നുണ്ട്. ഇതിനാല്‍ വിദ്യാര്‍ഥത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന ബങ്കറുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. പ്രദേശങ്ങളില്‍ കടുത്ത ഷെല്ലാക്രമണം തുടരുന്നത് രക്ഷാ ദൗത്യങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. വിഷയത്തില്‍ യുക്രൈനും, റഷ്യക്കും അനുഭാവ പൂര്‍ണമായ നിലപാട് വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തിനോട് ഇതുവരെ ഇരു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പിസോചിനില്‍ 1000, ഖാര്‍കീവില്‍ 300, സുമിയില്‍ 700, എന്നിങ്ങനെ ഇന്ത്യന്‍ പൗരന്‍മാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍രെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞ ദിവസം റഷ്യ ഇടപെടല്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ബസുകള്‍ ഉള്‍പ്പെടെ റഷ്യ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കടുത്ത പോരാട്ടം തുടരുന്നതിനാല്‍ ഈ ബസുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അടുത്ത് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ മനുഷ്യ കവചമാക്കുകയാണ് എന്ന ആരോപണം ആവര്‍ത്തിക്കുകയാണ് റഷ്യ.

 

 

Latest