Health
വേനൽക്കാലം; ചർമ്മത്തിലെ ചൊറിച്ചിലും ചുണങ്ങുകളും പരിഹരിക്കാം
വേനൽക്കാലത്ത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു പരിധിവരെ ഇവയെല്ലാം സഹായിക്കുമെങ്കിലും കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഒരു ഡോക്ടറെ കാണുന്നത് തീർച്ചയായും നല്ലതാണ്.

ചർമ്മത്തിന് ഏറ്റവും മോശം കാലമാണ് വേനൽ. വിയർപ്പ്, ചൂട്, ഈർപ്പം എന്നിവ ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ചില ലളിത ജീവിത മാറ്റങ്ങൾ വഴി നിങ്ങളുടെ ചർമ്മത്തെ വേനൽക്കാലത്തും സംരക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.
വായുസഞ്ചാരമുള്ള വസ്ത്രം ധരിക്കാം
- ഇളം കോട്ടൺ വസ്ത്രങ്ങൾ വിയർപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചർമ്മത്തിനെ ശ്വസിക്കാൻ അനുവദിക്കുകയും വരളാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
രണ്ട് തവണ കുളിക്കുക
- ദിവസം രണ്ടു തവണ കുളിക്കുന്നത് വിയർപ്പ് ബാക്ടീരിയ അലർജികൾ എന്നിവയിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. ഇത് ചൊറിച്ചിലും ചുണങ്ങും ഉണ്ടാക്കുന്നത് കുറയ്ക്കുന്നു.
കടുത്ത ലോഷനുകൾ ഒഴിവാക്കുക
- ചർമ്മത്തിന്റെ സുഷിരങ്ങൾ അടഞ്ഞു പോകുന്നതും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ലോഷനുകൾ ഒഴിവാക്കി നേർത്ത മോയ്സ്ചറൈസറുകൾ മാത്രം ഉപയോഗിക്കുക.
കലാമിൻ ലോഷൻ പുരട്ടാം
- ചൊറിച്ചിൽ ചൂട് എന്നിവ മൂലം ഉണ്ടാകുന്ന അലർജിക്ക് കലാമിൻ ലോഷൻ പുരട്ടുന്നതും നല്ലതാണ്.
ധാരാളം വെള്ളം
- വേനൽ കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും ആന്തരിക ചൂടു കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി ഫംഗൽ പൗഡറുകൾ ഉപയോഗിക്കാം
- കക്ഷങ്ങൾ, തുടകൾ തുടങ്ങിയ ശരീര മടക്കുകളിൽ വിയർപ്പ് തിണർപ്പ് എന്നിവ തടയാൻ ആന്റി ഫംഗൽ പൗഡറുകൾ ഉപയോഗിക്കാവുന്നതാണ്.
എരിവുള്ള ഭക്ഷണം ഒഴിവാക്കാം.
- ഒരുപാട് എരിവുള്ള നോൺവെജ് ഭക്ഷണങ്ങൾ വേനൽക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പകരം തൈര് വെള്ളരിക്ക പുതിന നാരങ്ങ എന്നിവ ധാരാളമായി കഴിക്കാവുന്നതാണ്.
വേനൽക്കാലത്ത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു പരിധിവരെ ഇവയെല്ലാം സഹായിക്കുമെങ്കിലും കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഒരു ഡോക്ടറെ കാണുന്നത് തീർച്ചയായും നല്ലതാണ്.