Kerala
സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയ
വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ട്. എന്നാല്‍ യുവി ഇന്‍ഡക്‌സ് വികിരണ തോത് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.

കൊച്ചി| സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ട്. എന്നാല്‍ യുവി ഇന്‍ഡക്‌സ് വികിരണ തോത് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെയുള്ള പരമാവധി വെയില്‍ ഏല്‍ക്കരുതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
---- facebook comment plugin here -----