Connect with us

summer rain

കേരളത്തിന് ആശ്വാസമായി വേനല്‍ മഴ

എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പു പ്രകാരം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്.

ഈ മാസം 15 വരെ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് 14 ജില്ലകളിലും വേനല്‍ മഴ സാധ്യതയുണ്ട്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ ഏഴു ജില്ലകളിലും 16 നു 11 ജില്ലകളിലും മഴ ലഭിച്ചേക്കും. അതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള തീരത്ത് കടല്‍ ക്ഷോഭത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഇന്നു വരെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Latest