Connect with us

Kerala

പന്ത്രണ്ട് ജില്ലകളില്‍ വേനല്‍ മഴക്ക് സാധ്യത

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഈ ആഴ്ച വേനല്‍മഴക്ക് സാധ്യതയില്ലെന്നാണ് പ്രവചനം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനം ചുട്ടുപൊള്ളവെ ഇന്ന് മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ഒഴികെ മറ്റുള്ളയിടങ്ങളില്‍ ഇന്നും നാളെയും വേനല്‍മഴ പെയ്യുമെന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച കഴിഞ്ഞാകും വേനല്‍മഴ ലഭിക്കുക

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഈ ആഴ്ച വേനല്‍മഴക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.പാലക്കാട് നെല്ലിയാമ്പതിയ്ക്ക് സമീപം പോത്തുണ്ടിയില്‍ നേരിയ ചാറ്റല്‍ മഴ ലഭിച്ചിരുന്നു.

---- facebook comment plugin here -----

Latest