Saudi Arabia
സഊദിയിലെ സൂര്യഘാതം; സുരക്ഷാസേനയുടെ സ്‌പെഷ്യൽ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജം
മിനയിലും അറഫയിലും സുരക്ഷാസേനയുടെ സ്‌പെഷ്യൽ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജം
മിന| ഈ ഹജ്ജ് വേളയിൽ കനത്ത സൂര്യഘാതമുണ്ടാകുമെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് മിനയിലും അറഫയിലും സുരക്ഷാസേനയുടെ സ്‌പെഷ്യൽ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജം. ചൂടിൻ്റെ സമ്മർദ്ദവും സൂര്യാഘാതവും നേരിടാൻദേശീയ സുരക്ഷാ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ക്ലിനിക്കുകൾ പ്രവർത്തന സജ്ജ്മായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തീവ്രപരിചരണം, കാർഡിയോളജി, എമർജൻസി, ഇൻ്റേണൽ മെഡിസിൻ, സർജറി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്,കമ്മ്യൂണിറ്റി മെഡിസിൻ, അണുബാധ നിയന്ത്രണം തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റികളിലായി 50 ഡോക്‌ടർമാരും 250-ലധികം സ്റ്റാഫുകളും സേവന രംഗത്തുണ്ടെന്ന് വെസ്റ്റേൺ സെക്ടറിലെ നാഷണൽ ഗാർഡ് ഹെൽത്ത് അഫയേഴ്‌സ് മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ഡോ. ജബർ അൽ-സുബൈ പറഞ്ഞു.