Connect with us

Kerala

സുനീഷയുടെ മരണം; ഭര്‍ത്താവ് വീജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്.

Published

|

Last Updated

കണ്ണൂര്‍ |  പയ്യന്നൂരിലെ സുനീഷയുടെ മരണത്തില്‍ ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ സുനീഷ ശാരീരിക മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതിന് പിറകെയാണ് പോലീസ് നടപടി