Connect with us

sunil chhetri

സുനില്‍ ഛേത്രിക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇന്ന് വിടവാങ്ങല്‍ മത്സരം

കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ കുവൈത്താണ് എതിരാളികള്‍.

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇന്ന് വിടവാങ്ങല്‍ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കും.

കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ കുവൈത്താണ് എതിരാളികള്‍.ലോക ഫുട്ബാളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഛേത്രിയാണ്. ഛേത്രിക്ക് മുന്നില്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രം.

39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി.മെയ് 16നാണ് ഛേത്രി ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി വികാര നിര്‍ഭരമായ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

 

---- facebook comment plugin here -----

Latest