National
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെജ് രിവാളിനെ ജയിലിലടക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സുനിത കെജ് രിവാള്‍
ഈ ഏകാധിപത്യ നടപടിക്ക് ജനം മറുപടി പറയുമെന്നും സുനിത കെജ് രിവാള്‍ പറഞ്ഞു
ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ് രിവാളിനെ ജയിലിലടക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സുനിത കെജ് രിവാള്‍ ആരോപിച്ചു. തിങ്കളാഴ്ചയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി കെജ് രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
കെജ് രിവാളിനെ 11 ദിവസം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഇത് വരെ കെജ് രിവാള്‍ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. പിന്നെ എന്തിനാണ് അദ്ദേഹത്തെ ജയിലിലടക്കുന്നതെന്നും സുനിത കെജ് രിവാള്‍ ചോദിച്ചു. റോസ് അവന്യൂ കോടതിയില്‍ നിന്ന് പുറത്ത് ഇറങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അദ്ദേഹത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ജയിലിലടക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഈ ഏകാധിപത്യ നടപടിക്ക് ജനം മറുപടി പറയുമെന്നും സുനിത കെജ് രിവാള്‍ പറഞ്ഞു.
മാര്‍ച്ച് 21 നാണ് മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ ഡി കസ്റ്റഡിയിലെടുക്കുന്നത്.