Connect with us

National

കെജരിവാളിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സുനിത കെജരിവാളിന് അനുമതിയില്ല

തിങ്കളാഴ്ച സന്ദര്‍ശനത്തിനുള്ള അനുമതിയാണ് കാരണമില്ലാതെ നിഷേധിച്ചിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  അരവിന്ദ് കെജരിവാളിനെ സന്ദര്‍ശിക്കുന്നതിന് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. തിങ്കളാഴ്ച സന്ദര്‍ശനത്തിനുള്ള അനുമതിയാണ് കാരണമില്ലാതെ നിഷേധിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചിരുന്നു. ഗോവ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്ന ഇ ഡി യുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.

അതേ സമയം, അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.

 

Latest