Connect with us

National

സുനിത വില്യംസിന്റെ മടങ്ങിവരവ്; ഇന്ത്യയിലും ആഘോഷം

സുനിത വില്യംസിന്റെ ജന്മനാടായ ജുലാസന്‍ ഗ്രാമത്തിലാണ് ആഘോഷം

Published

|

Last Updated

ന്യൂഡല്‍ഹി |  ഒമ്പതുമാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചെത്തിയതില്‍ ഇന്ത്യയിലും ആഘോഷം. സുനിത വില്യംസിന്റെ ജന്മനാടായ ജുലാസന്‍ ഗ്രാമത്തിലാണ് ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. സുനിതെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും -മോദി കുറിച്ചു.

മാര്‍ച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്‌സില്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകള്‍ അറിയിക്കുന്നതായും മോദി കത്തില്‍ പറഞ്ഞു.

 

Latest