Connect with us

Editors Pick

ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വിൽമോറും സ്പേക്സ് എക്സ് പേടകത്തിൽ മടങ്ങും

ഇവർ ബഹിരാകാശത്തേക്ക് പുറപ്പെട്ട സ്റ്റാർലൈനർ പേടകം ജീവനക്കാരില്ലാതെ ഭൂമിയിൽ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം. സ്റ്റാർ ലൈനർ പേടകത്തിന് തകാർ സംഭവിച്ചതാണ് ഇരുവരും നിലയിൽ കുടുങ്ങാൻ കാരണമായത്.

Published

|

Last Updated

വാഷിംഗ്ടൺ | ബഹിരാകാശ പേടകതത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ 80 ദിവസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും അടുത്ത വർഷം ഭൂമിയിൽ തിരിച്ചെത്തും. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലായിരിക്കും 2025 ഫെബ്രുവരിയിൽ ഇരുവരുടെയും  മടക്കം. നേരത്തെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവുരും ബഹിരാകാശത്ത് എത്തിയത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചതോടെ ഇവരുടെ യാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. സ്റ്റാർലൈനർ പേടകം ജീവനക്കാരില്ലാതെ ഭൂമിയിൽ തിരിച്ചെത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ തീരുമാനം.

ഈ വർഷം ജൂൺ ആദ്യത്തിലാണ് ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ദിവസങ്ങൾക്കൊടുവിൽ മടങ്ങാം എന്നായിരുന്നു ദൗത്യത്തിന്റെ ആദ്യ തീരുമാനം. എന്നാൽ നിലയത്തിലേക്ക് ഇവർ പോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതികത്തകരാറുകൾ നേരിട്ടു. പേടകത്തിന്റെ ത്രസ്റ്ററുകൾ തുടരെ പരാജയപ്പെട്ടതും ഹീലിയം വാതകം ചോർന്നതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ഇരുവരുടെയും മടക്കയാത്രയും തടസ്സപ്പെട്ടു.

സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാകും ഫെബ്രുവരിയിൽ ഇവരുടെ തിരിച്ചുവരവ് എന്നാണ് വിവരം. സെപ്റ്റംബർ 24-നാണ് നാലു ബഹിരാകാശ യാത്രികരെയുംകൊണ്ടുള്ള ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം.

 

---- facebook comment plugin here -----

Latest