Connect with us

Kerala

മദ്‌റസാ പാഠപുസ്തക വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 

samastha.in എന്ന വെബ്‌സൈറ്റില്‍ പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാം

Published

|

Last Updated

കോഴിക്കോട് | ഏപ്രില്‍ ഒമ്പതിന് മദ്‌റസകളുടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുമ്പോള്‍ പാഠപുസ്തക വിതരണത്തിന് ആധുനിക സംവിധാനമൊരുക്കി സുന്നി വിദ്യാഭ്യാസ ബോര്‍ഡ്.  samastha.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ രീതിയില്‍ പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

ഓര്‍ഡര്‍ നല്‍കിയ പുസ്തകങ്ങള്‍ക്ക് അന്തിമമായി അടക്കേണ്ട തുക സൈറ്റില്‍ കാണിക്കും. ഈ തുക ഓണ്‍ലൈന്‍ ആയോ ബേങ്കിംഗ് സംവിധാനത്തിലൂടെയോ അടച്ചതിന്റെ വിവരങ്ങള്‍ നിശ്ചിത കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. പുസ്തകങ്ങള്‍ നേരിട്ടോ പോസ്റ്റലായോ പാര്‍സലായോ കൈപ്പറ്റാം.  ഓര്‍ഡര്‍ ചെയ്തു മൂന്നാം ദിവസം മുതല്‍ പുസ്തകങ്ങള്‍ ലഭ്യമാകും.

പാഠപുസ്തക വിതരണ കേന്ദ്രത്തിലെ തിരക്കുകളും കാത്തിരിപ്പും ഒഴിവാക്കാനാകുമെന്നത് ഈ സംവിധാനത്തിന് പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 7594002840

Latest