Poem
വെയിൽമഴ
ചിലനേരം ഒരുനിമിഷാർദ്ധം മാത്രമൊതുങ്ങും യാത്ര.അതുകഴിഞ്ഞ് പിന്നീടൊരിക്കലും തമ്മിൽ കാണാത്തൊരു അകലത്തിലേക്കുള്ള പരിവർത്തനം.
ഇണങ്ങിയും പിണങ്ങിയും
കൂട്ടുകൂടിയും
തമ്മിൽ
കണ്ടാലറിയാതെയും
ഒരുമിച്ചൊരു യാത്ര.
ചിലനേരം
ഒരുനിമിഷാർദ്ധം
മാത്രമൊതുങ്ങും യാത്ര.
അതുകഴിഞ്ഞ്
പിന്നീടൊരിക്കലും
തമ്മിൽ കാണാത്തൊരു
അകലത്തിലേക്കുള്ള
പരിവർത്തനം.
മഴവില്ല്
തിളങ്ങും
കാമുക നോട്ടത്തിനു മുന്നിൽ
ചിറകുവിടർത്തി നിൽക്കും
പുതുപ്പെണ്ണിൻ
നാണപ്പൂവുടയാടകൾ.
ഞൊറിയൊന്നു വിടർത്തുവാൻ
തുനിയുന്ന നേരമാ
തിളക്കമെങ്ങോ പോയി മറയുന്നൂ,
കാറ്റിൽ
പൂകൊഴിയുന്നു,
ഉടയാടകൾ
മാഞ്ഞു മാഞ്ഞു മറയുന്നു.
പ്രളയം
നെഞ്ചിലൊരു നൊമ്പരം
മനസ്സിന്നറകളിൽ
വിങ്ങലായ് തിരയിളക്കെ
സങ്കടക്കടലായതണപൊട്ടി
കണ്ണീർപ്പെയ്ത്തായൊഴുകുന്നു.
കവിളിലൊരായിരം
കണ്ണീർപ്പുഴകൾ
ചാലുകീറുന്നു,
കരകവിഞ്ഞതു പായുന്നു
നെഞ്ചകമതിൽ
മുങ്ങിയമരുന്നു.
---- facebook comment plugin here -----