Connect with us

Ongoing News

സൂപ്പര്‍ അങ്കം; ഇന്ത്യക്ക് ആവേശ ജയം, പരമ്പര തൂത്തുവാരി

സ്‌കോര്‍: ഇന്ത്യ 212/4. അഫ്ഗാനിസ്ഥാന്‍: 212/6. ആദ്യ സൂപ്പര്‍ ഓവര്‍- അഫ്ഗാനിസ്ഥാന്‍: 16/1. ഇന്ത്യ: 16. രണ്ടാം സൂപ്പര്‍ ഓവര്‍- ഇന്ത്യ: 11/2. അഫ്ഗാനിസ്ഥാന്‍: 1/2.

Published

|

Last Updated

ബെംഗളൂരു | അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും അങ്കത്തില്‍ ഇന്ത്യ ആവേശ ജയം നേടി.

നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളും 212 റണ്‍സ് വീതം നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങി. അതും തുല്യനിലയില്‍ കലാശിച്ചു. തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ മിന്നും ജയം കരസ്ഥമാക്കുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ 212/4. അഫ്ഗാനിസ്ഥാന്‍: 212/6. ആദ്യ സൂപ്പര്‍ ഓവര്‍- അഫ്ഗാനിസ്ഥാന്‍: 16/1. ഇന്ത്യ: 16. രണ്ടാം സൂപ്പര്‍ ഓവര്‍- ഇന്ത്യ: 11/2. അഫ്ഗാനിസ്ഥാന്‍: 1/2.

നേരത്തെ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പുറത്താകാതെ അതിവേഗം നേടിയ ശതകമാണ് ഇന്ത്യയുടെ 212ന് അടിത്തറയായത്. 69 പന്തില്‍ 121 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍ നിന്നൊഴുകിയത്. റിങ്കു സിങും മോശമാക്കിയില്ല. 39 പന്തില്‍ 69 റണ്‍സാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഫ്ഗാനു വേണ്ടി ഫരീദ് അഹമ്മദ് നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അസ്മതുല്ല ഒമര്‍സായി ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങില്‍ അഫ്ഗാന്റെ മൂന്ന് താരങ്ങള്‍ അര്‍ധ ശതകം നേടി. റഹ്മതുല്ല ഗുര്‍ബാസ് (50), നായകന്‍ ഇബ്രാഹിം സദ്രന്‍ (50), ഗുല്‍ബദിന്‍ നായിബ് (55) എന്നിവരാണ് അര്‍ധ ശതകം സ്വന്തമാക്കിയത്. മുഹമ്മദ് നബി 34 റണ്‍സെടുത്തു.