Connect with us

IPL 2023

ലക്‌നോ സൂപ്പര്‍ ജയന്റ്‌സിന് സൂപ്പര്‍ ജയം

50 റണ്‍സിനാണ് ലക്‌നോയുടെ ജയം.

Published

|

Last Updated

ലക്‌നോ | ബോളിംഗിലും ബാറ്റിംഗിലും ഒരുപോലെ പിടിമുറുക്കി ഡല്‍ഹി കാപിറ്റല്‍സിനെ തറപറ്റിച്ച് ലക്‌നോ സൂപ്പര്‍ ജയന്റ്‌സ്. 50 റണ്‍സിനാണ് ലക്‌നോയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ലക്‌നോ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുത്തു.

ഡൽഹിയുടെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലൊതുങ്ങി. ലക്‌നോയുടെ കെയ്ല്‍ മയേഴ്‌സ് 38 ബോളില്‍ 73 റണ്‍സെടുത്ത് തിളങ്ങി. നിക്കോളാസ് പുരാന്‍ 21 ബോളില്‍ 36 റണ്‍സെടുത്തു. ഡല്‍ഹിയുടെ ഖലീല്‍ അഹ്മദും ചേതന്‍ സകറിയയും രണ്ട് വീതം വിക്കറ്റെടുത്തു.

ഡല്‍ഹിയുടെ ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ചുറി (56) നേടി. റിലീ റൂസ്സോ 30 റണ്‍സെടുത്തു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക് വുഡ് ആണ് ലക്‌നോയുടെ രക്ഷകനായത്. രവി ബിഷ്‌ണോയിയും ആവേശ് ഖാനും രണ്ട് വീതം വിക്കറ്റെടുത്തു. അതിനിടെ, മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പഞ്ചാബ് കിംഗ്‌സ് ഏഴ് റണ്‍സിന് പരാജയപ്പെടുത്തി.

Latest