Connect with us

Kerala

ശസ്ത്രക്രിയ ആവശ്യമായിടത്ത് നടത്തിയത് മേല്‍നോട്ട ചികിത്സ; നല്‍കിയത് ഘടകകക്ഷികള്‍ക്കു മാത്രം: കെ സുധാകരന്‍

പലതും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും വിഹിതം നല്‍കാന്‍ തയ്യാറാകണം.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. രാജ്യത്തിന്റെ ഒരു മേഖലയും സുരക്ഷിമല്ലെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് തെളിയിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

പലതും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. ‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേല്‍നോട്ട ചികിത്സ മാത്രമാണ്. എന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഘടകകക്ഷികള്‍ക്കാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും വിഹിതം നല്‍കാന്‍ തയ്യാറാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ബജറ്റിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പിയും രംഗത്തെത്തി. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറഞ്ഞു. സര്‍ക്കാര്‍ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തുന്നത്. രാഷ്ട്രീയ അതിജീവനത്തിനു വേണ്ടിയുള്ള ടൂള്‍ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റിയിരിക്കുകയാണ്.

തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കുമെന്നതില്‍ യാതൊരു പരാമര്‍ശവും ബജറ്റിലില്ല. ഇന്‍സെന്റീവ്‌സ് മാത്രമാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യവും കേന്ദ്രം പാടെ മറന്നുവെന്നും ഷാഫി ആരോപിച്ചു.

 

Latest