Connect with us

Kerala

കുടിവെള്ള വിതരണം മുടങ്ങി; അടൂരില്‍ ഒറ്റയാള്‍ സമരം

വൈകീട്ട് നാലിന് മുമ്പ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

അടൂര്‍ | അടൂരില്‍ ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം. അടൂര്‍ കണ്ണങ്കോട് ഭാഗത്ത് 15 ദിവസമായി വെള്ളം എത്തിയിട്ട്. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തകന്‍ താജുദ്ദീന്‍ കല്ലൂര്‍ കിഴക്കേതില്‍ ജലഅതോറിറ്റി ഓഫീസിനു മുന്നില്‍ ചൊവ്വാഴ്ച ഒറ്റയാള്‍ സമരം നടത്തിയത്.

വൈകീട്ട് നാലിന് മുമ്പ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചതായും ഇല്ലാത്തപക്ഷം അനിശ്ചിതകാല സമരം നടത്തുമെന്നും താജുദീന്‍ പറഞ്ഞു.

Latest