Connect with us

suplyco subsidy

സപ്ലൈകോ: 13 സബ്‌സിഡി ഇനങ്ങളുടെ വില ഉയരും

സബ്‌സിഡി കുറവു വരുത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം | സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് ഇനി വിലക്കുറവ് 35 ശതമാനമായിരിക്കും. നേരത്തെ 55 ശതമാനത്തോളം സബ്സിഡി ലഭിച്ചിരുന്നു. സബ്‌സിഡിയില്‍ കുറവു വരുത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ 13 ഇനങ്ങളുടെ സബ്‌സിഡിയാണു കുറയുക.

ഭക്ഷ്യവകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു സബ്‌സിഡിയില്‍ കുറവു വരുത്തുന്നത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് സബ്‌സിഡി കുറയുക.

പൊതുവിതരണം ശക്തിപ്പെടുത്താന്‍ ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന് ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനങ്ങള്‍ ചേര്‍ത്ത് ആകെ 1,930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. 1930എന്നത് 2,000 കോടി ആക്കി നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയിന്മേലുള്ള മറുപടിയിലാണു ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.