Connect with us

From the print

പ്രവർത്തനം മെച്ചപ്പെടുത്താൻ 11 പദ്ധതികളുമായി സപ്ലൈകോ

പുതിയ ഉത്പന്നങ്ങളും മെഡിക്കൽ സ്റ്റോറുകളും

Published

|

Last Updated

തിരുവനന്തപുരം | 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രവർത്തനം മെച്ചപ്പെടുത്താൻ സപ്ലൈകോ. ഇതിന്റെ ഭാഗമായി ഒരു വർഷത്തിനിടെ സപ്ലൈകോയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 11 പദ്ധതികൾ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ഫയൽ അദാലത്ത്, ഓഡിറ്റ്, അക്കൗണ്ട് ഫൈനലൈസേഷൻ, ഇ ആർ പി പൂർണമായും നടപ്പാക്കൽ, എൻ എഫ് എസ് എ സയന്റിഫിക് ഗോഡൗണുകളുടെ എണ്ണം 36 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കൽ, ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ, നെല്ല് സംഭരണം, സബ്‌സിഡി വിതരണം എന്നിവക്ക് ആധാർ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തൽ, ആലപ്പുഴ സൂപ്പർ മാർക്കറ്റ് നിർമാണം, സുവനീർ കം കോഫീ ടേബിൾ ബുക്ക് പുറത്തിറക്കൽ, പുതിയ പെട്രോൾ പമ്പുകൾ തുടങ്ങലും പഴയവ നവീകരിക്കലും, ആധുനിക മെഡിക്കൽ സ്റ്റോറുകൾ തുടങ്ങൽ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2022-23 വരെയുള്ള ഓഡിറ്റ് പൂർത്തീകരിക്കും.
കൂടുതൽ ശബരി ഉത്്പന്നങ്ങൾ വിപണിയിൽ എത്തിക്കും. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സൺഫ്ലവർ ഓയിൽ, പാമോലിൻ, ഉപ്പ്, പഞ്ചസാര, ക്ലീനിംഗ് ഉത്പന്നങ്ങൾ (ഡിറ്റർജന്റുകൾ, സർഫസ് ക്ലീനറുകൾ, ഡിഷ് വാഷ്, ഹാൻഡ് വാഷ്) ശബരി ബ്രാൻഡിൽ ന്യായമായ വിലക്ക് വിപണിയിൽ എത്തിക്കും.

13 ഇനം സബ്‌സിഡി ഉത്്പന്നങ്ങളുടെ വിതരണം കുറ്റമറ്റതാക്കാൻ ഉപഭോക്താക്കളുടെ ആധാർ, ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച്, റേഷൻ വിതരണത്തിന് അവലംബിച്ച ഇ-പോസ് സംവിധാനം നടപ്പാക്കും. മാനന്തവാടി, കൊല്ലം, വാഗമൺ എന്നിവിടങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും. പത്ത് പുതിയ മെഡിക്കൽ സ്റ്റോറുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.