Connect with us

From the print

സപ്ലൈകോയിൽ ഓഫർകാലം 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്

14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചർ മാർട്ടുകൾ തുറക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50ാം വാർഷികത്തിന്റെ ഭാഗമായി ഫിഫ്റ്റി ഫിഫ്റ്റി പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്്്ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സപ്ലൈകോ ഹാപ്പി ഹവേഴ്‌സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്‌നേച്ചർ മാർട്ടുകളാക്കുക.

‘ഫിഫ്റ്റി ഫിഫ്റ്റി’ ഓഫർ
ഇന്ന് മുതൽ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് പദ്ധതി. 300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപക്ക് നൽകും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20 ശതമാനം വിലകുറച്ച് 48 രൂപക്കും,79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി,പുട്ടുപൊടി എന്നിവ 63.20 രൂപക്കും 50 ദിവസത്തേക്ക് നൽകും. ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500 ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടീയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും. ഉജാല, ഹെൻകോ,സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ എന്നിവക്ക് വലിയ വിലക്കുറവുണ്ട്. വിവിധ ബ്രാൻഡുകളുടെ നെയ്യ്, തേൻ, എള്ളെണ്ണ, സോപ്പ്, മസാല പൊടികൾ,റവ, പാലട മിക്‌സ്, ഓട്‌സ്, ആട്ട,ബിസ്‌കറ്റുകൾ ഉൾപ്പെടെയുള്ള 50ലേറെ ഉത്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറും നൽകുന്നത്.

ഹാപ്പി ഹവേഴ്‌സ് സെയിൽ
അമ്പത് ദിവസത്തേക്ക് ഹാപ്പി ഹവേഴ്‌സ് ഫ്ലാഷ് സെയിൽ പദ്ധതി പ്രകാരം ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്ന് പത്ത് ശതമാനം കുറവ് നൽകുന്ന പദ്ധതിയാണിത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി ഹവേഴ്‌സിലെ പത്ത് ശതമാനം വിലക്കുറവ്.
സപ്ലൈകോ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവയിലാണ് വിലക്കുറവ് ലഭിക്കുക. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ പത്ത് ശതമാനം അധിക വിലക്കുറവും പദ്ധതിയിൽ ലഭ്യമാകും.

---- facebook comment plugin here -----

Latest