Connect with us

kerala budget 2024

റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചു; ചന്ദന കൃഷിക്ക് പ്രോത്സാഹനം

ചന്ദനവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റംവരുത്തുമെന്നും കെ എൻ ബാലഗോപാൽ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് സർക്കാർ. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ കൂട്ടിയതായി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതോടെ റബർ താങ്ങുവില 180 കോടി രൂപയായി ഉയർന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ലയങ്ങള്‍ നവീകരിക്കാന്‍ 10 കോടി രൂപയും നീക്കിവെച്ചു.

കശുവണ്ടി വ്യവസായത്തിന് 53.36 കോടി രൂപയാണ് വകയിരുത്തിയത്. ക്യാഷൂ ബോർഡിന് 40.81 കോടി രൂപയും അനുവദിച്ചു.

ചന്ദന കൃഷിക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചന്ദനവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റംവരുത്തുമെന്നും കെ എൻ ബാലഗോപാൽ ബജറ്റിൽ വിശദീകരിച്ചു.