Connect with us

TERRORISM

തീവ്രവാദത്തെ പിന്തുണച്ചു; 38 വ്യക്തികളും 15 സ്ഥാപനങ്ങളും നിരോധിത പട്ടികയില്‍

ഇറാനിലെയും യമനിലെയും തീവ്ര വാദികളുമായി ഇടപാട് നടത്തിയതിനാണ് ഇന്ത്യക്കാരനായ മനോജ് സബര്‍വാളിനെതിരെ കേസ്

Published

|

Last Updated

ദുബൈ  |  തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക യു എ ഇ പ്രഖ്യാപിച്ചു . 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയുമാണ് നിരോധിത പെടുത്തിയത് .ഇതില്‍ ഒരു ഇന്ത്യക്കാരനുമുണ്ട് .ഇറാനിലെയും യമനിലെയും തീവ്ര വാദികളുമായി ഇടപാട് നടത്തിയതിനാണ് ഇന്ത്യക്കാരനായ മനോജ് സബര്‍വാളിനെതിരെ കേസ് .
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന കണ്ണികളെ ലക്ഷ്യമിട്ട് തകര്‍ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ മന്ത്രിസഭ 2021 ലെ 83 -ാം നമ്പര്‍ പ്രമേയം അടിവരയിടുന്നു.

ഇത്തരത്തിലുള്ള ഏതെങ്കിലും സാമ്പത്തിക, വാണിജ്യ , സാങ്കേതിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കും വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ക്കനുസൃതമായി റെഗുലേറ്ററി അതോറിറ്റികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നിരോധിത പട്ടികയില്‍ പെട്ട വ്യക്തികള്‍ :

1. അഹമ്മദ് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അല്‍ശൈബ അല്‍നുഐമി (യുഎഇ)

2. മുഹമ്മദ് സാക്കര്‍ യൂസിഫ് സാക്കര്‍ അല്‍ സാബി (യുഎഇ)

3. ഹമദ് മുഹമ്മദ് റഹ്‌മ ഹുമൈദ് അല്‍ശംസി (യുഎഇ)

4. സഈദ് നാസര്‍ സയീദ് നാസര്‍ അല്‍തെനിജി (യുഎഇ)

5. ഹസ്സന്‍ ഹുസൈന്‍ തബജ (ലെബനന്‍)

6. ആദം ഹുസൈന്‍ തബജ (ലെബനന്‍)

7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യമന്‍ )

8. ഹെയ്ഡര്‍ ഹബീബ് അലി (ഇറാഖ്)

9. ബാസിം യൂസഫ് ഹുസൈന്‍ അല്‍ഷഗന്‍ബി (ഇറാഖ്)

10. ശരീഫ് അഹമ്മദ് ശരീഫ് ബാ അലവി (യമന്‍ )

11. മനോജ് സബര്‍വാള്‍ ഓം പ്രകാശ് (ഇന്ത്യ)

12. റാശിദ് സാലിഹ് സ്വാലിഹ് അല്‍ ജര്‍മൗസി (യെമന്‍)

13. നായിഫ് നാസര്‍ സാലിഹ് അല്‍ജര്‍മൗസി (യെമന്‍)

14. സുബിയുല്ല അബ്ദുല്‍ ഖാഹിര്‍ ദുരാനി (അഫ്ഗാനിസ്ഥാന്‍)

15. സുലിമാന്‍ സാലിഹ് സേലം അബൗലാന്‍ (യെമന്‍)

16. അഡെല്‍ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമന്‍)

17. അലി നാസര്‍ അലസീരി (സൗദി അറേബ്യ)

18. ഫദല്‍ സാലിഹ് സേലം അല്‍തയാബി (യമന്‍ )

19. അഷുര്‍ ഉമര്‍ അഷുര്‍ ഉബൈദൂണ്‍ (യമന്‍ )

20. ഹസീം മൊഹ്സന്‍ ഫര്‍ഹാന്‍ + ഹസീം മൊഹ്സന്‍ അല്‍ ഫര്‍ഹാന്‍ (സിറിയ)

21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാന്‍)

22. ഫര്‍ഷാദ് ജാഫര്‍ ഹകെംസാദെ (ഇറാന്‍)

23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാന്‍)

24. മൊഹ്സന്‍ ഹസ്സന്‍ കര്‍ഗരോദ്ജത് അബാദി (ഇറാന്‍)

25. ഇബ്രാഹിം മഹ്‌മൂദ് അഹമ്മദ് മുഹമ്മദ് (ഇറാന്‍)

26. ഒസാമ ഹൗസന്‍ ദുഗേം (സിറിയ)

27. അബ്ദുറഹ്‌മാന്‍ അഡോ മൂസ (നൈജീരിയ)

28. സാലിഹു യൂസുഫ് ആദമു (നൈജീരിയ)

29. ബഷീര്‍ അലി യൂസഫ് (നൈജീരിയ)

30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ)

31. ഇബ്രാഹിം അലി അല്‍ഹസ്സന്‍ (നൈജീരിയ)

32. സുരാജോ അബൂബക്കര്‍ മുഹമ്മദ് (നൈജീരിയ)

33. അല ഖാന്‍ഫുറാ – അലാ അബ്ദുല്‍റസാഖ് അലി ഖാന്‍ഫുറ – അല അല്‍ഖാന്‍ഫുറ (സിറിയ)

34. ഫാദി സെയ്ദ് കമാര്‍ (ഗ്രേറ്റ് ബ്രിട്ടന്‍)

35. വാലിദ് കാമെല്‍ അവാദ് (സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്)

36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്)

37. ഇമാദ് ഖല്ലക് കണ്ടക്ഡ്ഷി (റഷ്യ)

38. മുഹമ്മദ് അയ്മന്‍ തയ്‌സീര്‍ റാഷിദ് മറയത്ത് (ജോര്‍ദാന്‍)

സ്ഥാപനങ്ങള്‍ :

1. റേ ട്രേസിംഗ് ട്രേഡിംഗ് എല്‍എല്‍സി

2. ആര്‍സൂ ഇന്റര്‍നാഷണല്‍

3. ഹനാന്‍ ഷിപ്പിംഗ് എല്‍.എല്‍.സി.

4. ഫോര്‍ കോര്‍ണര്‍ ട്രേഡിംഗ് എസ്ടി

5. സാസ്‌കോ ലോജിസ്റ്റിക് എല്‍.എല്‍.സി.

6. അല്‍ജര്‍മൗസി ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി

7. അല്‍ ജര്‍മൂസി കാര്‍ഗോ & ക്ലിയറിംഗ്

8. ഹെവി & ലൈറ്റ് ട്രക്കുകള്‍ വഴിയുള്ള അല്‍ ജര്‍മൂസി ട്രാന്‍സ്‌പോര്‍ട്ട്

9. നാസര്‍ അല്‍ജര്‍മൗസി സെനറല്‍ ട്രേഡിംഗ് )

10. നാസര്‍ അല്‍ജര്‍മൗസി കാര്‍ഗോ & ക്ലിയറിംഗ്

11. വേവ് ടെക് കമ്പ്യൂട്ടര്‍

12. എന്‍ വൈ ബി ഐ ട്രേഡിംഗ്

13. കെസിഎല്‍ ജനറല്‍ ട്രേഡിംഗ്

14. അലിന്‍മ ഗ്രൂപ്പ്

15. അല്‍ ഓംജി & ബ്രോസ് മണി എക്‌സ്‌ചേഞ്ച്-