National
ബി ജെ പിയെ പിന്തുണച്ച എം എല്‍ എയുടെ ഓഫീസിന് തീവെച്ച് അനുയായികള്‍
ഇന്നലെയാണ് എന്‍ പി പി- ബി ജെ പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പ്രകോപിതരായ അനുയായികള്‍ നേതാവിന്റെ ഓഫീസ് കത്തിക്കുകയായിരുന്നു.
ശില്ലോംഗ് | ബി ജെ പി- എന്‍ പി പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച എം എല്‍ എയുടെ ഓഫീസിന് തീവെച്ച് അനുയായികള്‍. മേഘാലയയിലെ പ്രാദേശിക പാര്‍ട്ടിയായ എച്ച് എസ് പി ഡി പിയുടെ ടിക്കറ്റില്‍ മത്സരിച്ച് എം എല്‍ എയായ മെതാഡിയസ് ടിഖറിന്റെ ഓഫീസാണ് അനുയായികള്‍ തീവെച്ച് നശിപ്പിച്ചത്.
മെതാഡിയസ് ടിഖറും എച്ച് എസ് പി ഡി പിയുടെ തന്നെ മറ്റൊരു എം എല്‍ എ ആയ ശക്‌ലിയാര്‍ വജ്‌രിയും ഇന്നലെയാണ് എന്‍ പി പി- ബി ജെ പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പ്രകോപിതരായ അനുയായികള്‍ നേതാവിന്റെ ഓഫീസ് കത്തിക്കുകയായിരുന്നു.
എന്‍ പി പി 26 സീറ്റ് നേടിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെ ബി ജെ പിയുടെയും എച്ച് എസ് പി ഡി പിയുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭൂരിപക്ഷക്ഷം തെളിയിച്ചത്. ഇതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. 26 സീറ്റ് നേടിയ എന്‍ പി പി രണ്ട് വീതം സീറ്റ് നേടിയ ബി ജെ പി, എച്ച് എസ് പി ഡി പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.