Connect with us

National

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് ഒ ബി സി സംവരണം അനുവദിച്ച് സുപ്രീം കോടതി

മധ്യപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 23,00ത്തിലധികം സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ ബി സി ) സംവരണം അനുവദിച്ച് സുപ്രിം കോടതി. സുപ്രീം കോടതി ഉത്തരവ് സര്‍ക്കാറിന് ആശ്വാസമായി.

പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച സുപ്രീംകോടതി ഒരാഴ്ക്കകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ ബി സി സംവരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഈ മാസം പത്തിലെ ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 23,00ത്തിലധികം സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്.

---- facebook comment plugin here -----

Latest